ഇരിട്ടി ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീമിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ മുടിയരഞ്ഞി കടവിൽനിന്ന് ഇന്നു രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. റഹീം ചാടിയ സ്ഥലത്തുനിന്നു നാലു കിലോമീറ്ററോളം മാറിയാണ് മൃതദേഹം പുഴയുടെ തീരത്തടിഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് റഹീം പുഴയിൽ ചാടിയത്.
കർണാടകയിൽനിന്നു കേരളത്തിലേക്ക് ആഡംബര വാഹനത്തിൽ വരികയായിരുന്നു റഹീമും സംഘവും. പൊലീസ് കൈ കാണിച്ചതോടെ വാഹനം നിർത്തി പുറത്തിറങ്ങിയ റഹീം ചെക്പോസ്റ്റിനു സമീപത്തെ ഊടുവഴിയിലൂടെ ഓടി പുഴയിൽ ചാടുകയായിരുന്നു. പുഴയിൽ ചാടിയ റഹീമിനെ 100 മീറ്റർ താഴെ കച്ചേരിക്കടവ് പാലത്തിനു സമീപം വരെ പ്രദേശവാസികൾ കണ്ടിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്ന് അന്ന് രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നു രാവിലെ തിരച്ചിൽ നടത്താൻ തുടങ്ങുന്നതിനിടെയാണ് മൃതദേഹം കണ്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










