വീണാ വിജയനെക്കുറിച്ച് നിയമസഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. താൻ പറഞ്ഞത് അസംബന്ധം ആണെങ്കിൽ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല.
ജെയ്ക് മെന്ററാണെന്നു വീണ പറഞ്ഞിട്ടില്ലെന്നതിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോയെന്നു ചോദിച്ച കുഴൽനാടൻ, വെബ്സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കിൽ കേസുകൊടുക്കാൻ ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കേസിൽ തന്നെയും പ്രതിചേർക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെയ്ക് ബാലകുമാർ കമ്പനിയുടെ മെന്ററാണെന്നു വെബ്സൈറ്റിൽ വീണ പറഞ്ഞിരുന്നു. 2020 മേയ് 20 വരെയുണ്ടായിരുന്ന ഈ വിവരം വെബ്സൈറ്റിൽനിന്നു പിന്നീട് അപ്രത്യക്ഷമായി. ഈ വിവരം മാറ്റിയതെന്തിനെന്നു പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോയെന്നും കുഴൽനാടൻ ചോദിച്ചു. വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









