തിരുവനന്തപുരം:സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളി ചിത്രീകരിച്ചതിന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.എത്ര ലാഘവത്തോട് കൂടിയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ട.മുഖ്യമന്ത്രിയും എകെജി സെന്‍ററുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നോട്ടീസ് നൽകാൻ നിയമ സഭാ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോ. പ്രതിപക്ഷ നേതാവിന്‍റെ മൂന്നു പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കാണ് നോട്ടീസ് കിട്ടിയത്.സ്പീക്കറുടെ ഓഫിസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനാണ് നോട്ടീസ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









