ലോകത്ത് വൃക്കരോഗം മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം വലുതാണ്. പുതിയ ഒരു പഠനമനുസരിച്ച് മരണനിരക്ക് കൂടാനും രോഗാവസ്ഥയ്ക്കും പ്രധാന കാരണങ്ങളിലൊന്നാണിത്. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും പ്രകടമാക്കുന്നില്ല എന്നതാണ് ഈ രോഗത്തെ കൂടുതൽ അപകടകരമാക്കുന്നത്.
ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ള 378 ദശലക്ഷം പേർക്ക് 1990 ൽ വൃക്കരോഗം ബാധിച്ചു എങ്കിൽ 2023 ൽ 788 ദശലക്ഷം പേർക്കാണ് വൃക്കരോഗം ബാധിച്ചത് എന്ന് പഠനം പറയുന്നു. വൃക്കകൾക്ക് തകരാർ ബാധിക്കുന്നതു മൂലം അവയ്ക്ക് ശരിയായി പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണിത്. വൃക്കകൾ ശരീരത്തിലെ അരിപ്പകളായി പ്രവർത്തിക്കുന്നു. വിഷാംശങ്ങൾ, പാഴ്‌വസ്തുക്കൾ, അധികജലം ഇവയെല്ലാം രക്തത്തിൽ നിന്ന് നീക്കം ചെയ്യുന്നത് വൃക്കകളാണ്. എല്ലുകളുടെയും അരുണരക്തകോശങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും അവ സഹായിക്കുന്നു. വൃക്കകൾക്ക് ശരിയായി പ്രവർത്തിക്കാൻ സാധിക്കാതെ വരുമ്പോൾ മലിനവസ്തുക്കളെ അരിക്കാൻ കഴിയാതെ വരുകയും ശരീരത്തിൽ ഇവ അടിഞ്ഞുകൂടുകയും ചെയ്യും. വളരെക്കാലം കൊണ്ട് സാവധാനത്തിൽ വൃക്കയുടെ പ്രവർത്തനം കുറയുന്നതുകൊണ്ടാണ് വൃക്കരോഗത്തെ ക്രോണിക് എന്നു പറയുന്നത്.ചികിത്സിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. ക്രോണിക് കിഡ്നി ഡിസീസ് പൂർണമായും സുഖപ്പെടുത്താനാവില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










