കോഴിക്കോട്: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം, പൂജ അവധിയ്ക്ക് സ്പെഷ്യല്‍ സർവീസുമായി റെയില്‍വേ. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ദക്ഷിണ റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.
മംഗലാപുരം ജംഗ്ഷനും കൊച്ചുവേളിക്കും ഇടയില്‍ രണ്ട് ട്രെയിനുകളും മംഗലാപുരം ജംഗ്ഷനും കൊല്ലം ജംഗ്ഷനും ഇടയില്‍ രണ്ട് ട്രെയിനുകളുമാണ് പാലക്കാട് ഡിവിഷന്റെ കീഴില്‍ സർവീസ് നടത്തുക.
മംഗളൂരു ജംഗ്ഷൻ- കൊച്ചുവേളി
- കൊച്ചുവേളി-മംഗളൂരു ജംഗ്‌ഷൻ സ്‌പെഷ്യല്‍ എക്‌സ്പ്രസ് – 14-ന് 21.25 ന് (9.25) കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (1 സർവീസ്) 09.15 മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും.
- മംഗളൂരു ജംഗ്ഷൻ – കൊച്ചുവേളി സ്പെഷല്‍ എക്സ്പ്രസ്- 15 ന് 20.10 (8.10) ന് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (1 സർവീസ്) എട്ടു മണിക്ക് കൊച്ചുവേളിയിലെത്തും.
മംഗലാപുരം ജംഗ്ഷൻ- കൊല്ലം ജംഗ്ഷൻ
1.മംഗലാപുരം ജംഗ്ഷൻ-കൊല്ലം ജംഗ്ഷൻ സ്പെഷല്‍ എക്സ്പ്രസ് – 14ന് 23.00(11) മണിക്ക് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (1 സർവീസ്) 10.20 മണിക്ക് കൊല്ലത്ത് എത്തിച്ചേരും.
2.കൊല്ലം ജംഗ്ഷൻ – മംഗളൂരു ജംഗ്ഷൻ സ്പെഷല്‍ എക്സ്പ്രസ് – 15 ന് 18.55 (6.55) ന്കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (1 സർവീസ്) 07.30 മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.