കോഴിക്കോട്: ഇനി ചിരട്ട കളയരുത്. ആർക്കും വേണ്ടാത്ത ചിരട്ട ഇപ്പോൾ ‘പൊന്നുംവിലയാണ്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ വില രണ്ടിരട്ടിയിലധികം വർദ്ധിച്ചു. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കിലോഗ്രാമിന് 8-9 രൂപയായിരുന്ന വില ഇപ്പോൾ 27 രൂപയായി.
ആവശ്യകത വർദ്ധിച്ചതും തേങ്ങയുടെ ലഭ്യത കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണമായത്. കരി ഉണ്ടാക്കുന്നതിനും ജലശുദ്ധീകരണത്തിനും ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നു. ഇറ്റലി, ജർമ്മനി, ചൈന എന്നിവിടങ്ങളിലേക്കുള്ള ചിരട്ടയുടെ കയറ്റുമതി വർദ്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.