കോഴിക്കോട്: കോഴിക്കോട് മെഡി.കോളജ് മോർച്ചറിയിൽ സംസ്കരിക്കാതെ സൂക്ഷിച്ചിരിക്കുന്നത് 17 മൃതദേഹങ്ങൾ. തിരിച്ചറിയാൻ തിരിച്ചറിയാൻ കഴിയാത്തതും ബന്ധുക്കൾ ഏറ്റെടുക്കാത്തതുമാണ് ഇത്രയും മൃതദേഹങ്ങൾ മോർച്ചറിയിൽ അവശേഷിക്കാൻ കാരണം. നിലവിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ നേരിടുന്നത് വലിയ അസൗകര്യമാണ്. ഒരു ഫ്രീസർ പണിമുടക്കിയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
മൃതദേഹങ്ങൾ തിരിച്ചറിയപ്പെടാത്തതായി കഴിയുന്നത് ഒരു പുതിയ കാര്യമല്ല. പക്ഷേ അത് കൃത്യമായി സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുക എന്നത് സംവിധാനങ്ങളുടെ വീഴ്ച തന്നെയാണ്. ഓരോ സ്റ്റേഷൻ പരിധിയിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ കീഴിൽ വരുന്ന 5 മൃതദേഹങ്ങൾ. ചേവായൂർ പോലീസ് സ്റ്റേഷനിൽ കീഴിൽ കീഴിൽ വരുന്ന നാല് മൃതദേഹങ്ങൾ. മെഡിക്കൽ കോളേജ് പരിധിയിൽ പെടുന്ന രണ്ടു മൃതദേഹങ്ങൾ. കുന്നമംഗലം പരിധിയിൽ പെടുന്ന ഒരു മൃതദേഹം. പന്നിയങ്കര പരിധിയിൽ പെടുന്ന ഒരു മൃതദേഹം എന്നിങ്ങനെയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










