വീട്ടില്‍ എത്ര തരം ചെടികള്‍ വളര്‍ത്തുന്നവരായിരിക്കും നമ്മള്‍. പുറത്ത് അന്യസംസ്ഥാനങ്ങളില്‍ പോകുമ്ബോള്‍ അല്ലെങ്കില്‍ അന്യ രാജ്യങ്ങളില്‍ പോകുമ്ബോള്‍ അവിടത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള ചെടികള്‍ അല്ലെങ്കില്‍ പഴങ്ങളോ പച്ചക്കറികളോ കാണുമ്ബോള്‍ ഇവ വീട്ടില്‍ വളര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ?
ആര്‍ക്കാണ് വള്ളിപടര്‍പ്പില്‍ പടര്‍ന്നു പിടിക്കുന്ന തരത്തിലുള്ള മുന്തിരി ചെടികള്‍ വീട്ടില്‍ വളര്‍ത്താന്‍ ആഗ്രഹിമല്ലാത്തത്. എന്നാല്‍ നിങ്ങളുടെ ആഗ്രഹ പ്രകാരം ഇത് ഇനി അടിപൊളിയായി തന്നെ വീട്ടില്‍ വളര്‍ത്താം. ഇതാ ഈ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.
ഇതിനായി നല്ലയിനം മുന്തിരിച്ചെടികള്‍ തന്നെ വേണം നഴ്സറിയില്‍ നിന്നു വാങ്ങിക്കുവാന്‍. ശിഖരങ്ങള്‍ കൂടുതലുള്ളവയല്ല തിരഞ്ഞെടുക്കേണ്ടത്. നല്ലത് തന്നെ നോക്കി വാങ്ങുക. ആദ്യമായി ചെടി നടാന്‍ ഉപയോഗിക്കുന്ന ഗ്രോബാഗ് വേണം. അതില്‍ വളക്കൂറുള്ള മണ്ണും ഉണക്കച്ചാണകപ്പൊടിയും ഒരു ഇഷ്ടിക പൊടിച്ചതും കുറച്ച് ഇട്ടുകൊടുക്കുക. എല്ലാം ഒരേ അളവില്‍ എടുക്കുക. ഇത് ഗ്രോബാഗിലേക്ക് നിക്ഷേപിക്കുക.
അതിന്റെ 80 ശതമാനം വരെ ഉണ്ടാവണം. അതിന്റെ നടുക്ക് ചെറുതായി കുഴിയെടുത്ത് അതിലേക്ക് കുറച്ചു വെണ്ണീര്‍ അഥവാ ചാരം വിതറിക്കൊടുക്കുക. എന്നിട്ട് മുന്തിരിച്ചെടിയെടുത്ത് അതിലേക്ക് ഇറക്കി വയ്ക്കുക. ശേഷം കുഴി മൂടുക. തുടര്‍ന്ന് ഒന്നോ രണ്ടോ ശിഖരങ്ങള്‍ നിലനിര്‍ത്തി ബാക്കി കട്ട് ചെയ്ത് ഒഴിവാക്കുക. നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് ഈ ചെടി കൊണ്ടു വയ്ക്കുകയും വേണം.
ഇത് വളരാന്‍ സൂര്യപ്രകാശം അത്യാവശ്യം തന്നെയാണ്. നല്ല തണുത്ത വെള്ളമാണ് നനയ്ക്കേണ്ടത്. ഐസ് ഇട്ടു തണുപ്പിച്ചായാലും വിരോധമില്ല. മാസത്തില്‍ ഒരു തവണ കുറച്ച് ഉണക്കച്ചാണകം ഇതിന്റെ ചുവട്ടില്‍ ഇട്ടുകൊടുക്കണം. എല്ലുപൊടിയായാലും കുഴപ്പമില്ല.
ഓരോമാസവും ഒന്നോരണ്ടോ പിടി എല്ലുപൊടി ഇട്ടുകൊടുക്കാവുന്നതാണ്.ഇങ്ങനെ ചെയ്താല്‍ മുന്തിരി നന്നായി ഉണ്ടാവും. നല്ലൊരു പന്തലൊരുക്കിക്കൊടുത്താല്‍ മതി. രാസ വളം ഉപയോഗിക്കാതെയും മുന്തിരിയെ പടര്‍ന്നു പന്തലിപ്പിക്കാം. കടലപ്പിണ്ണാക്കും ചാണകപ്പൊടിയും വളമായി ഇട്ടു കൊടുത്താല്‍ മതിയാവും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.