തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ സ്വപ്ന സുരേഷ് പലവട്ടം വന്നിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസുലേറ്റ് ജനറലിൻ്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിച്ചത്. കോൺസുലർ ജനറൽ വരുമ്പോഴെല്ലാം മിക്കവാറും ഇവർ കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശിവശങ്കറെ ബന്ധപ്പെടാന്‍ താന്‍ പറഞ്ഞിരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശിവശങ്കറുമായുള്ള ബന്ധം എപ്പോഴാണ് തുടങ്ങിയതെന്ന് തനിക്ക് പറയാനാവില്ലെന്നും മുഖ്യമന്ത്രി പരിഹാസ രൂപേണ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.