‘പഠാൻ’ സിനിമയ്ക്കു സെൻസർ ബോർഡിന്റെ അനുമതി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം . ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചില രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തുകയായിരുന്നു. താരങ്ങളുടെ കോലം കത്തിക്കുകയും സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 ന് തിയേറ്ററുകളിലെത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.