ഇനി, വയര്‍ കുറയ്ക്കാൻ- പ്രത്യേകിച്ച് വയറില്‍ നിന്ന് അമിതമായ കൊഴുപ്പ് എരിച്ചുകളയാം. ഇത് പതിവായി കഴിച്ചാല്‍ അത് വയര്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ഫലം നല്‍കും. ഉലുവ, പെരുഞ്ചീരകം, ഇഞ്ചി, കറുവപ്പട്ട ,ചെറുനാരങ്ങാനീരും.
ഉലുവ ഫൈബറിന്‍റെ നല്ലൊരു ഉറവിടമാണ്. അതിനാല്‍ തന്നെ ഇത് രക്തത്തില്‍ ഷുഗര്‍നില ഉയരുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. അതോടൊപ്പം വയറില്‍ അടിഞ്ഞുകിടക്കുന്ന കൊഴുപ്പിനെ എരിച്ചുകളയുന്നതിനും ഉലുവ ഏറെ സഹായകമാണ്. കൊളസ്ട്രോള്‍ അധികരിക്കാതെ തടയുന്നതിനും പ്രയോജനപ്പെടുന്നതിനാല്‍ ഉലു, തീര്‍ച്ചയായും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്നൊരു ചേരുവയാണ്.
പെരുഞ്ചീരകമാണെങ്കില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. ദഹനം സുഗമമാകുന്നത് വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാമായി നടത്തുന്ന ശ്രമങ്ങളെ ആക്കപ്പെടുത്തും. അതുപോലെ തന്നെ പെട്ടെന്ന് വിശപ്പ് ശമിപ്പിക്കുന്നതിനും പെരുഞ്ചീരകം സഹായിക്കുന്നുണ്ട്. പെരുഞ്ചീരകം ശരീരത്തില്‍ അധികമായി കൊഴുപ്പ് ശേഖരിച്ച് വയ്ക്കപ്പെടുന്നത് തടയുകയും ഭക്ഷണങ്ങളില്‍ നിന്ന് വൈറ്റമിനുകളും ധാതുക്കളും ധാരാളമായി വലിച്ചെടുക്കുകയും ചെയ്യുന്നു.
രണ്ട് ടീസ്പൂണ്‍ ഉലുവ പൊടിച്ചത്, രണ്ട് ടീസ്പൂണ്‍ പെരുഞ്ചീരകം പൊടിച്ചത്, രണ്ട് ടീസ്പൂണ്‍ ഇഞ്ചി പൊടിച്ചത്, രണ്ട് കഷ്ണം കറുവപ്പട്ട, അര ടീസ്പൂണ്‍ റോക്ക് സാള്‍ട്ട്, ആവശ്യമെങ്കില്‍ അല്‍പം ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനിയിതില്‍ നിന്ന് അര ടീസ്പൂണ്‍ എടുത്ത് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയാണ് വേണ്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.