റോഡിന്റെ മധ്യത്തിൽ കസേരയും മേശയുമിട്ടിരുന്ന് മദ്യപാനവും വീഡിയോയുമായി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ. ഡെറാഡൂണിലെ നഗരത്തിലെ തിരക്കുള്ള പ്രധാന റോഡിലാണ് ഇയാളുടെ വീഡിയോബോബി കതാരിയ എന്നയാളുടേതാണ് ഇത്തരമൊരു വിചിത്രമായ നടപടി. മദ്യപാനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അധികം വൈകാതെ വീഡിയോ വൈറലായി. ഈ വീഡിയോക്കെതിരായി ഇൻസ്റ്റഗ്രാമിൽ വലിയ പ്രതിഷേധമാണ് നടന്നത്. റോഡ് ബ്ലോക്കാക്കി നടത്തിയ വീഡിയോക്കെതിരെ ആളുകൾ രംഗത്തെത്തി. ട്വിറ്ററിലും പ്രതിഷേധമുയർന്നു. ‘റോഡുകൾ ആസ്വദിക്കാനുള്ള സമയം’ എന്നായിരുന്നു വീഡിയോക്ക് നൽകിയ ക്യാപ്ഷൻ.
6.3 ലക്ഷം ഫോളോവേഴ്സാണ് കാതാരിയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. കതാരിയയുടെ സുഹൃത്താണ് റോഡിൽ കസേരയിട്ടിരുന്നുള്ള മദ്യപാനത്തിന്റെ വീഡിയോ എടുത്തിരിക്കുന്നത്. റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ഹിന്ദി പാട്ടാണ് (റോഡ് അപ്നെ ബാപ് കി) വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ നൽകിയിരിക്കുന്നത്.
പിന്നാലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമടക്കമാണ് കേസ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.