മദ്യപിച്ചും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ അല്‍ക്കോ സ്കാന്‍ വാനുമായി പോലീസ്. റോട്ടറി ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് ഈ സംരംഭം. അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ മെഡിക്കല്‍ ഡിവൈസസ് ഹെല്‍ത്ത് കെയര്‍ കമ്ബനിയുടെ അബോട്ട് എന്ന പേരുള്ള യന്ത്രമാണ് വാനില്‍ ഉപയോഗിക്കുന്നത് സാധാരണയായി മദ്യം ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ളവരെ പിടികൂടുവാനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരേയും പൊതുസ്ഥലത്ത് അക്രമം കാണിക്കുന്നവരേയും കണ്ടെത്താന്‍ ഈ യന്ത്രസംവിധാനം കൊണ്ട് കഴിയും എന്നതാണ് പ്രത്യേകത. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്താനുള്ള ആല്‍ക്കോ മീറ്ററും ലഹരി വസ്തു ഉപയോഗം കണ്ടെത്താനുള്ള അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ ഉള്ളത്. ലഹരിവസ്തുക്കള്‍ ഉപയാഗിച്ചതായി സംശയം ഉയര്‍ന്നാല്‍ ഇവരെ വാനിനുള്ളില്‍ എത്തിച്ച് സ്വാബ് ടെസ്റ്റ് നടത്തി .
അഞ്ച് മിനിറ്റിനുള്ളില്‍ ഫലം ലഭ്യമാകും. വാനിനുള്ളില്‍ തന്നെ പരിശോധനാ ഫലത്തിന്റെ പ്രിന്റും ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു വാഹനമേയുള്ളൂ.
അടുത്ത മാസത്തോടെ എല്ലാ ജില്ലകളിലും ഈ സൗകര്യത്തോട് കൂടിയുള്ള ആല്‍ക്കോ സ്കാന്‍ വാന്‍ എത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









