താമരശ്ശേരി: ലഹരിക്കടിമയായ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. പുതുപ്പാടിയിലാണ് സംഭവം. 21കാരനായ റമീസാണ് അമ്മ സഫിയയെ കുത്തിയത്. സഫിയയുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. റമീസിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ രണ്ട് തവണ ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. റമീസ് സ്ഥരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അമ്മയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










