ദുൽഖർ സൽമാൻ മിന്ത്രയുടെ ബ്രാൻഡ് അംബാസിഡറാകുന്നു. ഓണത്തിന് മുന്നോടിയായി മിന്ത്ര കേരളത്തിൽ നടത്തുന്ന ക്യാമ്പെയ്നുകളിൽ ദുൽഖറാണ് അഭിനയിക്കുന്നത്. ഇന്ത്യയുടെ ഫാഷൻ എക്സ്പേർട്ടായി മിന്ത്രയെ ഉയർത്തിക്കാട്ടുന്ന ക്യാമ്പെയ്ൻ മറ്റ് മേഖലകളിലുമുണ്ട്. ഇന്ത്യയിലെ എണ്ണം പറഞ്ഞ സെലിബ്രിറ്റികളാണ് മിന്ത്രയുടെ ഈ ക്യാമ്പെയ്നുകളിലുള്ളത്.
ദുൽഖറിന് മലയാളം, തമിഴ്, ഹിന്ദി സിനിമകളിലുള്ള സാന്നിദ്ധ്യവും ചെറുപ്പക്കാരിലുള്ള സ്വാധീനവും ബ്രാൻഡിന് പ്രയോജനപ്പെടുമെന്ന് മിന്ത്രയുടെ സിഎംഒ ഹരീഷ് നാരായണൻ പറഞ്ഞു. ഫാഷനെ ഇഷ്ടപ്പെടുന്ന എല്ലാത്തരം ആളുകളിലേക്കും ബ്രാൻഡിനെ എത്തിക്കുന്ന തരത്തിലായിരിക്കും ക്യാമ്പെയ്ൻ നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.