പത്തനംതിട്ട ∙ ആറന്മുളയിൽ വാക്കുതര്‍ക്കത്തിനിടെ കമ്പിവടികൊണ്ട് അടിയേറ്റ് ഗൃഹനാഥൻ മരിച്ചു . ഇടയാറന്മുള കണ്ടൻചാത്തൻകുളഞ്ഞിയിൽ സജി (46) ആണ് മരിച്ചത്.സംഭവത്തിൽ ഇയാളുടെ സുഹുത്ത് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച സജിയും സുഹൃത്ത് സന്തോഷും കൂടി തെരുവുനായയെ ഓടിക്കാൻ കമ്പിവടിയുമായി പോകുമ്പോഴാണ് സംഭവം . കമ്പിയുമായി എത്തിയ ഇവരോട്, മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് റോബിൻ ചോദിച്ചതോടെ തുടങ്ങിയ തർക്കമാണ് അടിപിടിയിലെത്തിയത് തുടർന്ന് ഇവരുടെ കയ്യിൽ ഇരുന്ന കമ്പിവടി പിടിവലിക്കിടയിൽ റോബിന്റെ കയ്യിലായി. റോബിൻ ഇതുപയോഗിച്ച് സജിയുടെ തലയിൽ അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്ത് സന്തോഷിന്റെ കൈയ്ക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. ഗുരുതരമായി പരുക്കേറ്റ സജി ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.