തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ തീർക്കുന്ന മനുഷ്യച്ചങ്ങല അൽപ്പസമയത്തിനകം തുടങ്ങും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നു തുടങ്ങുന്ന മനുഷ്യച്ചങ്ങല തിരുവനന്തപുരം രാജ്ഭവൻ വരെ നീളും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ.ശ്രീമതി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യും.
കാസർകോട് റെയിൽവേ സ്റ്റേഷനുമുന്നിൽ നടക്കുന്ന മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം എംപി നിർവഹിക്കും. ഡിവൈഎഫ്ഐയുടെ പ്രഥമ പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജൻ രാജ്ഭവനു മുന്നിലെ അവസാന കണ്ണിയാകും.പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെ മറ്റു ജില്ലകളിലൂടെയെല്ലാം ചങ്ങല തീർക്കും. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.