തൃശൂര്‍: അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയ അധിക്ഷേപം നടത്തുംവിധം കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധവുമായിഡി വൈഎഫ്ഐ. ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്ഐ വേദിയൊരുക്കുമൊന്നും ഇന്ന് വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കും, പ്രതിഷേധത്തില്‍ മോഹിനിയാട്ടം നടത്തുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
സത്യഭാമയെ പോലെയുള്ള വിഷജീവികളെ പ്രതിരോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു. വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. മന്ത്രിമാരും, കലാകാരും, എഴുത്തുകാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് ശക്തമായ പ്രതിഷേധം വിഷയത്തിലറിയിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.