കൂത്തുപറമ്പ് രക്തസാക്ഷി ദിനമായ 2017നവംബർ 25ന് ആണ് ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വത്തിൽഹൃദയപൂർവ്വം പൊതിച്ചോർ പദ്ധതി ജില്ലാ ജനറൽ ആശുപത്രിയിൽ തുടക്കം കുറിച്ചത്. പദ്ധതി ആരംഭിച്ചിട്ട് 5 വർഷം പൂർത്തിയാകുന്നു. ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 15 ലക്ഷത്തിലധികം പൊതിച്ചോറുകൾ വിതരണം ചെയ്തു. കേരളത്തിലുടനീളമുള്ള ആശുപത്രികളിലും മറ്റുമായി ഡി വൈ എഫ് ഐ ഈ ജനകീയ ക്യാമ്പയിൻ തുടർന്ന് വരുന്നു. ദിനം പ്രതി ഓരോ മേഖല കമ്മറ്റികൾക്കാണ് ചാർജ് കൊടുക്കാറുള്ളത്. ജനങ്ങൾ ഏറെ പ്രതിസന്ധിയിലാകുന്ന സമയങ്ങളിൽ പോലും പൊതിച്ചോർ വിതരണം ഇതുവരെ മുടങ്ങിയിട്ടില്ല. കോവിഡ് കാലഘട്ടം അതിനൊരുദാഹരണം മാത്രമാണ്. ജാതി മത ഭേദമന്യേ പദ്ധതിയിലൂടെ ലക്ഷകണക്കിനാളുകൾ പൊതികെട്ടി ഭക്ഷണം ദിനം പ്രതി നൽകി വരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









