കാസർകോട്∙ യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഡിവൈഎഫ്ഐയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് നാട്ടില്‍ സജീവമായത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ‘ഹൃദയപൂർവം’ പദ്ധതി മാതൃകയാക്കണമെന്നും ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ ‘കെയര്‍’ ഉണ്ടായില്ലെന്നും അദ്ദേഹം പരിഹസിച്ചു. പുതിയ ചെറുപ്പക്കാരെ ആകർഷിക്കാൻ ധാരാളം പ്രവർത്തനങ്ങൾ നമുക്ക് ചെയ്യാനുണ്ട്. ജനങ്ങൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ. ഒരോ പ്രദേശങ്ങളിലും യൂത്ത് കോൺഗ്രസുകാർ സന്നധ സേവകരെപ്പോലെ പ്രവർത്തനം നടത്തി അവരെ കോൺഗ്രസിന് അനുകൂലമാക്കി മാറ്റുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.അതെ സമയം ഡിവൈഎഫ്ഐയുടെ പദ്ധതിയെ പുകഴ്ത്തുന്ന ചെന്നിത്തലയുടെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിം അദ്ദേഹത്തിന് നന്ദിയും അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









