ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ പല വഴികളും ചെയ്ത് മടുത്തവരുണ്ടാകാം. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ മുട്ട വളരെയധികം സഹായകമാണ്. പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനുള്ള സ്വാഭാവിക വഴി കൂടിയാണ് മുട്ട. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മുട്ട മതി
മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓറഞ്ച് നീരും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം. ഒരു മുട്ടയുടെ വെള്ളയും പകുതി പഴവും ഒരു ടീസ്പൂൺ നാരങ്ങാ നീരും അര ടീസ്പൂണ്‍ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും അര ടീസ്പൂണ്‍ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീര് എന്നിവ എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.