തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തിൽ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഓർമക്കുറവ്. വൈറ്റമിൻ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓർമക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ നോക്കാം
ധാരാളം ആന്റിഓക്സിഡഡന്റും വൈറ്റമിൻ ബി-6, ഇ, ഒമേഗ-3, ഫാറ്റി ആസിഡ് എന്നിവയൊക്കെ അടങ്ങിയ ഭക്ഷണമാണ് ബദാം. ഇത് നിങ്ങളുടെ ഓർമശക്തി കൂട്ടാൻ സഹായിക്കും. ഇത്തരം പോഷകമൂല്യങ്ങൾ തലച്ചോറിൽ നന്നായി പ്രവർത്തിക്കും. അത് പോലെ തന്നെ ഒമേഗ-3 യും ഫാറ്റി ആസിഡും ആന്റിയോക്സിഡന്റ്സും വൈറ്റമിൻ ഇ യും അടങ്ങിയ വാൽനട് കഴിക്കുക. വാൽനട്ട് കഴിക്കുന്നത് നിങ്ങളുടെ വൈജ്ഞാനിക പ്രവർത്തനം, മെമ്മറി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തും.ഓർമശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്ന മറ്റൊരു മാർഗമാണ് പിസ്ത കഴിക്കുന്നത്തിലടങ്ങിയിരിക്കുന്ന തയാമിൻ ഓർമശക്തി കൂട്ടാൻ സഹായിക്കുന്നു. രുചിയിലും ഗുണത്തിലും മുമ്പിലാണ് നിലക്കടല. നിലക്കടലയിൽ അടങ്ങിയിട്ടുളള വൈറ്റമിൻ ഇ നാഡികളെ സംരക്ഷിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിനാവശ്യമായ തയാമിനും നിലക്കടലയിലുണ്ട്. ബുദ്ധി വർദ്ധിപ്പിക്കാനും ചിന്താശേഷി വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഇലക്കറികൾ. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിൽ വൈറ്റമിൻ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ മസ്തിഷ്ക ആരോഗ്യ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.