രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. സോല്യുബിൾ ഫൈബർ ധാരാളമുള്ള ഉലുവ അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും സാധിക്കും. ഒരു ടീസ്പൂൺ ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിരാൻ ഇടുക. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക. പുളിച്ച് തികട്ടൽ, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ശമനം നൽകാൻ ഉലുവ വെള്ളം കുടിക്കുന്നത് സഹായിക്കും.
ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉലുവ വെള്ളം നല്ലതാണ്. ഇത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും ഉപകരിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.ഉലുവയും കറുവപ്പട്ടയും തലേ ദിവസം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. ഈ പാനീയം ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
അതുപോലെ തന്നെ ഉലുവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് വിശപ്പ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് നിയന്ത്രിക്കുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










