മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രായമാകുമ്പോള്‍ ചുളിവുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകും, അത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ മുട്ട വളരെയധികം സഹായകമാണ്. ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ മുട്ടയുടെ വെള്ള ഉപയോഗിച്ച് വിവിധ ഫേസ്പാക്കുകള്‍ തയ്യാറാക്കാം.
ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാ നീരും അര ടീസ്പൂണ്‍ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീര് എന്നിവ എടുത്ത് നന്നായി മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ഒരു മുട്ടയുടെ വെള്ള, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഓറഞ്ച് നീര് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.