തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജപീഡന പരാതി ചമച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നിലും ശിവശങ്കര്‍ തന്നെയെന്ന് വിശ്വസിക്കുന്നതായി സ്വപ്ന സുരേഷ്. തിടുക്കത്തില്‍ കുറ്റപത്രം നല്‍കിയതിന് പിന്നില്‍ ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ചിട്ടുണ്ടാകാം. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തീരുമാനിക്കെട്ടെ.
തന്റെ തുറന്ന മനസ്സിന്റെ ഫലമായിരിക്കാം ഇത്തരം പ്രവൃത്തികളെന്നും എന്നാൽ എന്തും നേരിടാൻ താൻ തയ്യാറാണെന്നും സ്വപ്ന പറഞ്ഞു. തനിക്കെതിരെയുള്ള ശിവശങ്കറിന്റെ തെറ്റായ ആരോപണങ്ങൾക്കെതിരെ മാത്രമാണ് ഞാൻ പ്രതികരിച്ചത്. ശിവശങ്കറിനൊപ്പം കൂടെ ആരു നിൽക്കുന്നു എന്നത് പ്രശ്നമല്ല. തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അത് എന്റെ അവകാശമാണ്, എന്റെ സ്വാതന്ത്ര്യമാണ്. ശിവശങ്കറിനും അദ്ദേഹത്തിന്റെ പുസ്തകത്തിനും എതിരേ പ്രതികരിച്ചതിലുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഒന്നുകിൽ ആക്രമണം, അല്ലെങ്കിൽ മരണം അല്ലെങ്കിൽ തടവ് ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു. വളരെ ശക്തനായ, സ്വാധീനമുള്ള ഉദ്യോഗസ്ഥനെതിരെയായിരുന്നു പ്രതികരണം. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്ത് സംഭവിച്ചാലും നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.