ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല 2019 മുതൽ ഇന്ത്യയിലേക്ക് വരുമെന്ന് സ്വപ്‌നം കാണുകയാണ്.എന്നാൽ എന്തുകൊണ്ടാണ് ഇത് ഇതുവരെ അത് യാഥാര്‍ഥ്യമാകാത്തതെന്ന് ടെസ്‌ല സിഇഒ ഇലാൻ മസ്‌ക് വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായി ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.
കേന്ദ്രം ഉന്നയിക്കുന്നതും ടെസ്ലയും ടെസ്‌ല ഉന്നയിക്കുന്നത് കേന്ദ്രവും അംഗീകരിക്കുന്നില്ല. പ്രാദേശികമായി ഫാക്ടറി തുടങ്ങാനും കാര്‍ നിര്‍മിച്ച് വില്‍പന നടത്താനും കയറ്റി അയക്കാനും ടെസ്ലയെ നിര്‍ബന്ധിക്കുകയാണ് കേന്ദ്രം. എന്നാല്‍, നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ ടെസ്ലക്ക് താല്‍പര്യമില്ല. പുറത്തുനിന്ന് നിര്‍മിക്കുന്ന കാര്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്താനാണ് ടെസ്ലയുടെ പദ്ധതി. അതിന് ഇറക്കുമതി നികുതി കുറക്കുകയാണ് ടെസ്ലയുടെ ആവശ്യം.
നിലവില്‍ ടെസ്‌ല കാറുകള്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്താല്‍ കാര്‍ വിലയുടെ അത്രയും നികുതിയും അടക്കേണ്ടി വരും. അതോടെ കാറിെന്റ വില ഇരട്ടിയാകും. ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ വില വില്‍പനയെ ബാധിക്കുന്ന ഘടകമാണ്. കാര്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്തിയാല്‍ വിപണിയില്‍ അതിജീവിക്കുക പ്രയാസമാകുമെന്നാണ് ടെസ്‌ല കണക്കുകൂട്ടുന്നത്.
ആഡംബര കാര്‍ നിര്‍മാതാക്കളായ മേഴ്സിഡസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്‌ട്രിക് കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്‌ല ലക്ഷ്യം വെക്കുന്ന വിപണിയിലേക്കാണ് ബെന്സിെന്റ ഇലക്ട്രിസ് എസ് ക്ലാസ് എത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









