പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം കേരള എനർജി മാനേജ്മെന്റ് സെല്ലുമായി സഹകരിച്ച് ജെ ഡി ടി ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണ റാലിയും വലയവും തീർത്ത് പ്രതിജ്ഞ എടുത്തു.
ഊർജ്ജ കാര്യക്ഷമത വീട്ടിൽനിന്ന് ആരംഭിക്കുക ഭാവിതലമുറയ്ക്ക് വേണ്ടി ഊർജ്ജം സംരക്ഷിക്കുക തുടങ്ങിയ ബോധവൽക്കരണത്തിലൂടെ സംഘടിപ്പിച്ച റാലി ജെ ഡി ടി ക്യാമ്പസ്സിൽ നിന്നാരംഭിച്ചു lകക്കോടി സബ് ഡിവിഷൻ കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ ശ്രീ വിനോദ് പി യുടെ സാനിധ്യത്തിൽ ജെ ഡി ടി ഇസ്ലാം സ്ഥാപനങ്ങളുടെ സെക്രട്ടറി ഇദ്രീസ് സർ ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ശ്രീ നവാസ്. കെ കെ അധ്യക്ഷത വഹിച്ചു.റാലിയെ തുടർന്ന് വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണ വലയം രൂപവത്കരിച്ചു. വോളന്റിയെർ സെക്രട്ടറി കുമാരി സൈനബ് കൊയപ്പത്തൊടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. NSS ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീമതി ബിന്ദു. എ, പ്രിൻസിപ്പാൾ ശ്രീ ഹമീദ്. കെ കെ പ്രോഗ്രാം ഓഫീസർ ഫെബിനബീഗം..അധ്യാപകരായ ഫാത്തിമ പരപ്പിൽ, സുബൈദ. സി കെ, നിഷാത്. R, നബീൽ, ഷംസു ദ്ധീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.