കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് കേരളം . യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. ഇടത് മുന്നണി സ്ഥാനാർത്ഥിയെ ഇന്നറിയും .അതെ സമയം സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കും. കെ.വി.തോമസ് ആരെ പിന്തുണയ്ക്കുമെന്നത് ഉൾപ്പെടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ നിലപാട് വ്യക്തമാക്കി. ജന സമ്മിതിയുള്ള സ്ഥാനാർത്ഥിയാകും ഇടത് മുന്നണിയുടേതെന്ന് ഇപി ജയരാജൻ ആവർത്തിക്കുന്നു. തൃക്കാക്കര യുഡിഎഫ് കോട്ടയാണെന്ന ധാരണ തെറ്റാണെന്നും വികസനത്തിലൂന്നിയുള്ള പ്രചാരണമാകും മണ്ഡലത്തിലുടനീളം ഇടത് മുന്നണി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. കെവി തോമസിനെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ക്ഷണിച്ച ഇപി ജയരാജൻ, വികസന നിലപാടുള്ള ആർക്കും ഇടത് മുന്നണിയുടെ പ്രചാരണത്തിൽ സഹകരിക്കാമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.