കൊച്ചി: എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ബി.മുരളീധരന് സി.പി.എമ്മിലേക്ക്. കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തി പ്രകടിപ്പിച്ചാണ് പാര്‍ട്ടി മാറ്റം. സിപിഎം നേതാക്കളുമായി എം.ബി.മുരളീധരന് ചര്‍ച്ച നടത്തി. എല്‍ഡിഎഫുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ നേരത്തെ എം.ബി.മുരളീധരന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ എറണാകുളത്തെ യുഡിഎഫ് നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അതെ സമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.