എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം. ആര്യയുടെ കോളേജ് ജീവിതവും സൌഹൃദങ്ങളുമടക്കം വലിച്ചിഴച്ചാണ് ആക്രമണം നടക്കുന്നത്. വിവാഹ വാർത്ത പുറത്തുവന്നതിന് ശേഷം മേയർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് പ്രധാനമായും ആക്രമണം.
”എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ. തൊട്രാ പാക്കലാം😏 ”- എന്ന പോസ്റ്റുമായി ആദ്യം എത്തിയത് കോൺഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയാണ്. ഈ പോസ്റ്റിന് താഴെയാണ് മേയർ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പ്രയോഗങ്ങൾ നടക്കുന്നത്.
‘എസ്എഫ്ഐ മുതൽ പരിചയം, വിവാഹം ഉടനുണ്ടാകില്ല, പാർട്ടിയും വീട്ടുകാരും തീരുമാനിക്കും’: മേയർ ആര്യ
”ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്.രണ്ട് പേർക്കും കുടുംബവും പാർട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. ‘വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങൾ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാൽ പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഉടനെ വിവാഹമുണ്ടാകില്ല – ആര്യ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.