ഇയർഫോൺ ഇന്ന് അമിതമായി ഉപയോഗിക്കുന്നവരാണ് പലരും. സ്ഥിരമായി ഇയർ ഫോൺ ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. 35 വയസ്സിന് താഴെയുള്ള ചെറുപ്പക്കാർ പാട്ട് കേൾക്കാൻ ഇയർഫോൺ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും,അവരിൽ 50 ശതമാനത്തോളം പേരും ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇയർഫോൺ ഉപയോഗിച്ച് ഉച്ചത്തിലുള്ള പാട്ട് കേൾക്കുന്നതായി കാണുന്നു
മണിക്കൂറോളം ഇയർ ഫോൺ ഉപയോഗിക്കാൻ പാടില്ല. ഇയർ ഫോണിൽ പാട്ടു കേൾക്കുമ്പോൾ 10 മിനുട്ട് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നൽകുക. ഉച്ചത്തിൽ പാട്ട് കേൾക്കുന്നത് കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കും. 90 ഡെസിബെൽ അല്ലെങ്കിൽ 100 ഡിബി ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലിൽ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും.ഇത് ബാക്ടീരിയയ്ക്കും ഫംഗസിനും കാരണമാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.