തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മെഡിക്കൽ പ്രതിസന്ധി രൂക്ഷമാകുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും കൊവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമാകുന്നു. കോഴിക്കോട്ടെ സ്വകാര്യ, സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കൽ കോളജ് ആശുപത്രികളിലും കിടക്കകൾ ഏറെക്കുറെ നിറഞ്ഞു. എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിലെ കിടക്കകളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്ഥിതി ഇങ്ങനെ തന്നെ . ആകെ 25 ഐസിയു കിടക്കകളും 226 കൊവിഡ് കിടക്കകളും നിറഞ്ഞു. കൂടുതൽ രോഗികളെ ഡിസ്ചാർജ് ചെയ്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്കിടയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. നൂറിലധികം നഴ്സുമാർക്കും 30 ഡോക്ടർമാർക്കും ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ഐസിയു കിടക്കകൾ സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്. 18 കിടക്കകളുള്ള ഐസിയു സജ്ജീകരിക്കും. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ വിശദാംശങ്ങൾ എത്രയും വേഗം അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് നിർദേശം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒഴിവുകളില്ലാതെ 240 കിടക്കകളുണ്ട്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉൾപ്പെടെ 54 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരുടെ കുറവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. കോക്ടെയ്ൽ കുത്തിവയ്പ്പുകൾക്കും മരുന്നിനും ക്ഷാമമുണ്ടെന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 60 കിടക്കകളിൽ 10 ഒഴിവുകൾ മാത്രമാണുള്ളത്. മിക്ക സ്വകാര്യ ആശുപത്രികളിലും കൊവിഡ് രോഗികളാണ്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുകയാണ്. ഇന്നലെ 45,449 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ 44.88 ആണ്. പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നതാണ് ഏക ആശ്വാസം. ഓക്സിജൻ കിടക്കകളിലെ രോഗികളുടെ എണ്ണം 101% വർദ്ധിച്ചു. ഇന്ന് കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി ഓൺലൈനിൽ പങ്കെടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









