ബംഗളൂരു: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് 15-ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഫാഫ് ഡു പ്ലെസിസ് നയിക്കും. ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഐപിഎല്‍ ടീമിനെ നയിക്കുന്നത്. ഇത്തവണ മെഗാതാരലേലത്തിലാണ് ആര്‍സിബി ഡു പ്ലെസിയെ സ്വന്തമാക്കിയത്. ചെന്നൈ ഫാഫിനെ ടീമിനൊപ്പം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. നേരത്തെ ഫാഫ് ക്യാപ്റ്റനാവുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ദിനേശ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മനീഷ് പാണ്ഡെ എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.വിരാട് കോലി ഒഴിഞ്ഞതോടെയാണ് ആര്‍സിബിക്ക് പുതിയ നായകനെ തേടേണ്ടി വന്നത്. ഐപിഎല്‍ മെഗാതാരലേലത്തിന് മുമ്പ് 15 കോടി രൂപ നല്‍കിയാണ് കോലിയെ ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയത്. ഈമാസം ഇരുപത്തിയാറിനാണ് ഐപിഎല്‍ 2022ന് തുടക്കമാവുക. മെഗാതാരലേലത്തിന് മുമ്പ് വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ ആര്‍സിബി ലേലത്തിലൂടെ സ്വന്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.