അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ദൌതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര വീട്ടിൽ നിന്നും കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. കോടിയേരി’ കുടുംബ വീട്ടിലെ പൊതുദർശനത്തിൽ ആയിരങ്ങളാണെത്തിയത്. പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാൻ . മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ തന്നെ ‘കോടിയേരി’വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഇന്നലെ ഏഴുമണിക്കൂറോളം തലശ്ശേരിയിലെ ടൌൺ ഹാളിൽ കോടിയേരിക്ക് അടുത്തിരുന്ന ശേഷം രാത്രിയോട് വീട്ടിലേക്ക് എത്തി ബന്ധുക്കളെയും ആശ്വസിപ്പിച്ചതിനും ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. ഇന്ന് രാവിലെ കോടിയേരിയുടെ വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയത്. സ്പീക്കർ ഷംസീർ, എംഎം മണി എംഎൽഎ, മുകേഷ് എംഎൽഎ, സംവിധായകൻ രഞ്ജിത്ത് ഉൾപ്പെടെയുള്ള പ്രമുഖർ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









