ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഒക്ടോബർ 2 മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി അറിയിച്ചു. നിലവിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, കേരളം, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിൽ പ്രക്ഷോഭം ശക്തമാണ്. ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ ഉദ്ദേശിക്കുന്നത്.
ഗാന്ധിജയന്തി ദിനത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. കോണ്‍ഗ്രസ് അന്നേ ദിവസം കര്‍ഷകദിനമായി ആചരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉടന്‍ സുപ്രീംകോടതിയില്‍ ബില്ലിനെതിരെ ഹരജി നല്‍കും. ഇന്നലെ ടി എന്‍ പ്രതാപന്‍ എംപി ഹരജി നല്‍കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുല്‍ ഗാന്ധിയും. ഈ ആഴ്ച പഞ്ചാബില്‍ നിന്നുള്ള കര്‍ഷക റാലിക്ക് രാഹുല്‍ നേതൃത്വം നല്‍കുമെന്നാണ് വിവരം. ഇതിന് പിന്നാലെ ഹരിയാനയിലെയും കര്‍ഷകര്‍ക്കൊപ്പം രാഹുല്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പഞ്ചാബിൽ നടന്നുകൊണ്ടിരിക്കുന്ന ട്രെയിൻ ഉപരോധം ആറാം ദിവസത്തിലേക്ക് പ്രവേശിച്ചു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയാണ് പഞ്ചാബിലെ പണിമുടക്കിന് നേതൃത്വം നൽകുന്നത്. റെയിൽവേ ട്രാക്കുകളിൽ വലിയ ഷെഡുകൾ നിർമിച്ച് കർഷകർ പ്രതിഷേധിക്കുന്നു. പണിമുടക്കിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും റൂട്ട് മാറ്റിവിടുകയും ഷെഡ്യൂൾ ചെയ്യുകയും ചെയ്തു.
അതേസമയം, കാർഷിക നിയമങ്ങളെ എതിർക്കുന്നവർ യഥാർത്ഥത്തിൽ കർഷകരെ അപമാനിക്കുന്നുവെന്ന് പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. താങ്ങുവില പരാമർശിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നു. താങ്ങുവിലയ്ക്ക് പുറമെ കാർഷിക ബില്ലുകളിലൂടെ രാജ്യത്ത് എവിടെയും വിൽക്കാൻ കർഷകർക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ത്യ ഗേറ്റിൽ മുമ്പിൽ ഒരു ട്രാക്ടറിന് തീയിട്ടു. ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്യുകയും രണ്ടുവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മോദി സംഭവത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെ ഉത്തരാഖണ്ഡിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.