ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പഞ്ചാബില്‍ ഒമ്ബത് ട്രെയിനുകള്‍ ഭാഗികമായും ഹരിയാനയില്‍ 13 സര്‍വീസുകളുമാണ് റദ്ദാക്കിയത്. അമൃത്സറില് റെയില്‍വേ പാളത്തില്‍ പ്രക്ഷോഭകരുടെ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
അമൃത്സർ-ജയനഗർ എക്സ്പ്രസ് സെപ്റ്റംബർ 25 വരെയും ജയനഗർ-അമൃത്സർ എക്സ്പ്രസ് സെപ്റ്റംബർ 27 വരെയും റദ്ദാക്കി. ന്യൂഡൽഹി-ഉന ഹിമാചൽ എക്സ്പ്രസ് ചണ്ഡിഗഡിലേക്ക് മാത്രം ഓടും. ശിരോമണി അകാലിദൾ പഞ്ചാബിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ മൂന്ന് മണിക്കൂർ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കർഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് ദില്ലി-ഹരിയാന അതിർത്തിയിൽ ഡല്‍ഹി പൊലീസ് ഗതാഗതം നിരോധിച്ചു.
കർഷക ബില്ലുകൾക്കെതിരായ 150 ലധികം കർഷക സംഘടനകളുടെ ദേശീയ സഖ്യം അഖിലേന്ത്യാ കിസാൻ സംഘര്‍ഷ് ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി ബന്ദും പ്രതിഷേധവും സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ മുഴുവൻ ബന്ദും ഉണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.