കാറിലെത്തിയവര്‍ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയതിനെത്തുടര്‍ന്ന് വളര്‍ത്തുനായ അടക്കം നാല് നായ്ക്കള്‍ ചത്തു. തിരുവനന്തപുരം ചിറക്കുളം റോഡിലാണ് സംഭവം. തെരുവുനായകളെ കൊല്ലുന്നതിനായി വഴിയരികില്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചാണ് വളര്‍ത്തു നായയായ നാനോയും ചത്തത്. രാവിലെ നടത്താന്‍ കൊണ്ടു പോയപ്പോഴാണ് വളര്‍ത്തുനായ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചത്. രാത്രിയില്‍ കാറിലെത്തിയ സംഘമാണ് വിഷം കലര്‍ത്തിയ ഭക്ഷണം വഴിയോരത്ത് വെച്ചതെന്നാണ് സമീപവാസികള്‍ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









