കോഴിക്കോട്: കാപ്പാട് താവണ്ടി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റി നോമ്പ് തുറയൊരുക്കി .
താവണ്ടിയിലെ നാട്ടുകാരെല്ലാം ഉത്സവത്തിനായി ഒത്തുകൂടുന്നത് പതിവാണ്. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് വർഷമായി, നോമ്പും ഉത്സവവും ഒന്നിച്ചെത്തിയതോടെ, മുസ്ലിം വിഭാഗത്തില്‍ പെട്ടവർക്ക് ഉത്സവത്തില്‍ ഉടനീളം പങ്കെടുക്കാൻ പറ്റാതായി.
അതുകൊണ്ട് ഇത്തവണ ഉത്സവത്തിനായി ഒരുമിച്ച് നോമ്പ് തുറക്കാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. സമീപ പ്രദേശത്തെ മഹല്ലുകളുടെയും നാട്ടുകാരുടെയും പിന്തുണയോടെ, സൗഹൃദ വിരുന്നിനായി തവണ്ടി ക്ഷേത്രമുറ്റത്ത് പന്തലിട്ടു. ആദ്യമായി, ഒരു പ്രദേശത്തെ ആളുകൾ ഒരുമിച്ച് ഇരുന്ന് ക്ഷേത്രമുറ്റത്ത് നോമ്പ് തുറന്നു.
എല്ലാവർക്കും ഇത് ആദ്യാനുഭവമായിരുന്നു. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം മറ്റൊരു പന്തിഭോജനം. പുണ്യമാസത്തിലെ ഏറ്റവും മനോഹരമായ നോമ്പ് തുറക്കൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.