കാളിദാസ് ജയറാം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പങ്കുവച്ചത്. തരിണിയെ ചേർത്തുപിടിച്ചിരിക്കുന്ന കാളിദാസിനെ ചിത്രത്തിൽ കാണാം.കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്കാളിദാസനൊപ്പമുള്ള തരിണിയുടെ പുതിയ ചിത്രത്തില്‍ പാർവതി ജയറാമും കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റേത്’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം .തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.