ആലപ്പുഴ: പോസ്റ്റ് ഓഫീസിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് പോസ്റ്റ് മാസ്റ്റർ (ടാക്ക് സേവക് സർവ്വീസ്) അറസ്റ്റിൽ. ആലപ്പുഴ മാരാരിക്കുളം പോസ്റ്റ് ഓഫീസിലാണ് സാമ്പത്തിക ക്രമക്കേട് നടന്നത്. മാരാരിക്കുളം വടക്ക് തപാല് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ പള്ളിപ്പുറം സ്വദേശിനി അമിത നാഥാ (29) ണ് അറസ്റ്റിലായത്.
പോസ്റ്റ് ഓഫീസിലെ ടിഡി, എസ്എസ്എ, ആർഡി, പിആർഎഫ് തുടങ്ങിയ നിക്ഷേപ പദ്ധതികളിലായി 21 ലക്ഷത്തോളം രുപയാണ് അമിതാ നാഥ് തിരിമറി നടത്തിയത്.
നിക്ഷേപകർക്ക് വ്യാജ അക്കൗണ്ടു നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതിയും ആളുകൾ പോസ്റ്റോഫീസിൽ അടയ്ക്കുന്ന പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് തുകകൾ പോസ്റ്റോഫീസിൽ പണം അടയ്ക്കുന്ന RITC മെഷീൻ വഴി അടയ്ക്കാതെ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു കൊടുത്തും നിക്ഷേപകരെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ച് പണം കൈക്കലാക്കി സ്വന്തം ആവശ്യങ്ങൾക്കും ആർഭാട ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നു അമിത നാഥ്.
യുവതിക്കെതിരെ മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർ സാമ്ബത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി.ബിജുവിന്റെ നേതൃത്യത്തിൽ സബ്ബ് ഇൻസ്പെക്ടർ ഇ.എം. സജീർ, ജാക്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസറായ ലതി, മഞ്ജുള എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലിൽ പാർപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









