തിരുവനന്തപുരം ∙ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു മാസ്ക് വീണ്ടും നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. പൊതു ഇടങ്ങൾ, തൊഴിലിടങ്ങൾ, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും വാഹന യാത്രയിലും മാസ്ക് നിർബന്ധമാണെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ഉത്തരവിൽ വ്യക്തമാക്കി. മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ എത്രയെന്ന് ഉത്തരവിലില്ല. നേരത്തേ 500 രൂപയായിരുന്നു. അതെ സമയം സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെ മാസ്ക് നിർബന്ധമാണെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മാസ്ക് ധരിക്കാത്തതു ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാർഹമാണ്., സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.