കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം ഈ മാസം പത്തിന് പുലർച്ചെ 1.05ന് പുറപ്പെടും.
ആദ്യ വിമാനമായ ഐ എക്‌സ് 3011ലെ ഹാജിമാർ ഒമ്ബതിന് രാവിലെ ഒമ്ബതിന് റിപോർട്ട് ചെയ്യണം. രണ്ടാമത്തെ വിമാനമായ ഐ എക്‌സ് 3031ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർഥാടകർ ഉച്ചക്ക് ശേഷം മൂന്നിനും റിപോർട്ട് ചെയ്യണം. ഹാജിമാർ ലഗേജുമായി കോഴിക്കോട് വിമാനത്താവളത്തിലെ പില്ലർ നമ്ബർ അഞ്ചിന് സമീപമാണ് റിപോർട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജിമാരെ നേരിട്ട് അറിയിക്കും.
ഈ മാസം 22നാണ് കരിപ്പൂരില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം. 31 വിമാനങ്ങളിലായി 5,361 തീർഥാടകരാണ് കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. കണ്ണൂർ പുറപ്പെടല്‍ കേന്ദ്രം വഴി പുറപ്പെടുന്ന ഹാജിമാരുടെ ആദ്യ വിമാനം ഈ മാസം 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്ന് 4,825, കർണാടകയില്‍ നിന്ന് 73, മാഹിയില്‍ നിന്ന് 31 പേരുള്‍പ്പെടെ 4,929 ഹജ്ജ് തീർഥാടകരാണ് കണ്ണൂരില്‍ നിന്ന് യാത്രയാകുന്നത്.
കണ്ണൂരില്‍ നിന്ന് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ ഐ എക്‌സ് 3041ലെ ഹാജിമാർ പത്തിന് രാവിലെ പത്തിന് റിപോർട്ട് ചെയ്യണം. 11ന് വൈകിട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ ഐ എക്‌സ് 3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർഥാടകർ 11ന് രാവിലെ ആറിനാണ് എയർപോർട്ടില്‍ റിപോർട്ട് ചെയ്യേണ്ടത്.
ക്യാന്പ് എല്ലാ ഹജ്ജ് തീർഥാടകരും ആദ്യം വിമാനത്താവളത്തിലെ രജിസ്‌ട്രേഷൻ കൗണ്ടറിലാണ് റിപോർട്ട് ചെയ്യേണ്ടത്. അതിനു ശേഷം ലഗേജുകള്‍ എയർലൈൻസിന് കൈമാറിയാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്നുള്ള ഹജ്ജ് യാത്ര ഈ മാസം 16നാണ് ആരംഭിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.