രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ തിരുവനന്തപുരം– മംഗലാപുരം റൂട്ടിലോടും. ഇതിന് പുറമെ തിരുവനന്തപുരം– ബംഗളൂരു റൂട്ടിലും കന്യാകുമാരി– ശ്രീനഗർ റൂട്ടിലും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിക്കുന്നത് റെയിൽവെയുടെ പരിഗണനയിലുണ്ട്.
16 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ 1128 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ഭാരത് എർത്ത്മൂവേഴ്സ് ലിമിറ്റഡും ചേർന്നാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കുന്നത്.
മെച്ചപ്പെട്ട സ്ലീപ്പിങ് ബെർത്തുകൾ, ജിപിഎസ് അധിഷ്ഠിത ഡിസ്പ്ലേ സംവിധാനം, ആട്ടോമാറ്റിക്ക് ഡോറുകൾ, മോഡുലാർ പാൻട്രി, വായനാസൗകര്യവും മറ്റും ഉറപ്പുവരുത്തുന്ന പ്രകാശസംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉണ്ടാകും. ഭിന്നശേഷിക്കാർക്കായും സൗകര്യങ്ങൾ ഒരുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.