തൃശൂര്‍: ഒന്നാംകല്ലിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫിറ്റ്നസ് പരിശീലകൻ മാധവിന്റെ മരണത്തിൽ പുതിയ സൂചനകൾ. മസിലുകൾക്ക് കരുത്ത് വർധിപ്പിക്കാൻ വിദേശനിർമിത മരുന്നുകൾ അമിതമായി ഉപയോഗിച്ചതാകാമെന്നതാണ് പ്രാഥമിക നിഗമനം. മാധവിന്റെ കിടപ്പുമുറിയിൽ നിന്ന് വിദേശ മരുന്നുകളും സിറിഞ്ചും പൊലീസ് കണ്ടെത്തി.
ഇരുപത്തിയെട്ടുകാരനായ മാധവ് ശരീര സൗന്ദര്യ മത്സരങ്ങളിൽ സ്ഥിരം പങ്കാളിയായിരുന്നു. മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും വ്യക്തമായിട്ടില്ലെന്നും ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചതായും പൊലീസ് അറിയിച്ചു.
ദിവസേന പുലർച്ചെ നാലുമണിയോടെ ഫിറ്റ്നസ് സെൻററിൽ പരിശീലനത്തിനായി പോകാറുണ്ടായിരുന്ന മാധവ്, ഇന്നലെ എഴുന്നേറ്റില്ല. വാതിൽ തുറക്കാതെ വന്നതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വീട്ടുകാർ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. അപ്പോൾ കട്ടിലിൽ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത് ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മയും മാധവും മാത്രമാണ് വീട്ടില്‍ താമസം. ദീര്‍ഘകാലമായി ഫിറ്റ്നസ് പരിശീലകനാണ്. ആരോഗ്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. വിവാഹം അടുത്ത മാസം ഉറപ്പിക്കാനിരിക്കെ ആണ് മരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










