തൃശൂർ: ഷോളയാർ ചുങ്കത്ത് അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. വിനോദയാത്രയ്ക്ക് എത്തിയ കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മരിച്ചത്. ശരത്, റഹീൽ, ധനുഷ്, അജയ്, വിനീത് എന്നിവരാണ് മരിച്ചത്.
കുളിക്കുന്നതിനിടെ ഒഴുക്കിൽ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരിൽ നിന്ന് അഞ്ച് ബൈക്കുകളിലായി പത്ത് പേരാണ് വിനോദയാത്രയ്ക്ക് എത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.