ഉത്തര്‍പ്രദേശില്‍ പശുക്കിടാവിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ ശ്വാസംമുട്ടൽ മൂലം മരിച്ചു. വിഷവാതകം ശ്വസിചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. അതേസമയം, പശുകുട്ടി രക്ഷപ്പെട്ടു.
ഗോണ്ടയിലെ കോട്ട്വാലി പ്രദേശത്താണ് ഇന്നലെ വൈകിട്ട് സംഭവം ഉണ്ടായത്. പശുക്കിടാവിനെ രക്ഷപ്പെടുത്താനായി കിണറ്റിൽ ഇറങ്ങി വിഷം കലർന്ന മീഥെയ്ൻ വാതകം ശ്വസിച്ച അഞ്ച് പേരാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ ആരുടേയും ഉടമസ്ഥതയിലുളളതല്ല പശുക്കിടാവ്. ഉപയോഗശൂന്യമായി കിടന്ന കിണറിലാണ് പശുക്കിടാവ് വീണത്. പശുക്കിടാവിന്റെ കരച്ചില് കേട്ട വിഷ്ണുവാണ് ആദ്യം രക്ഷയ്ക്കെത്തിയത്. വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവപ്പെട്ട വിഷ്ണു സഹായത്തിനായി നിലവിളിച്ചു.
സഹായത്തിന് എത്തിയ ഓരോരുത്തരായി കിണറില്‍ കുടുങ്ങുകയായിരുന്നു. ഗ്രാമവാസികള്‍ അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിന് ശേഷം ഇവരെ രക്ഷിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മരണകാരണം അറിയുക. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ദുരിതാശ്വാസ സഹായം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശ്വാസ സഹായം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.