ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂരമർദനമേറ്റതായി പരാതി. ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. അച്ഛന്റെ സഹോദരനാണ് കുട്ടിയെ മർദിച്ചത്. സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മർദനത്തിൽ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായി. കുട്ടി അപകടനില തരണം ചെയ്തെന്ന് തൊടുപുഴയിലെ ആശുപത്രി അധികൃതർ പറഞ്ഞു.
വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് മർദന വിവരം പുറത്തുവന്നത്. ഇയാള്‍ നേരത്തെയും കുഞ്ഞിനെയും മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് അമ്മയും ബന്ധുക്കളും പറയുന്നു. കുട്ടി ശാരീരിക അസ്വസ്ഥത കാണിച്ചപ്പോള്‍ ഏറെ വൈകിയാണ് ഇവര്‍ ആശുപത്രിയിലെത്തിച്ചത്. അസം സ്വദേശികളായ ഇവര്‍ മരപ്പണിക്കാരാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.