കൊച്ചി ∙ എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത് 187 ഉംറ തീർഥാടകർ. ഇന്നലെ വൈകുന്നേരം 5.45 ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘം കുടുങ്ങി. പുലർച്ചെ 1 മണി വരെ വിമാനത്താവളത്തിൽ തങ്ങിയ ശേഷം പോകാൻ കഴിയുമെന്ന് അറിയിച്ചിട്ടില്ലെന്ന് സംഘം പറഞ്ഞു. സംഘത്തിലെ 187 പേരും നിലവിൽ എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ താമസിക്കുന്നു. ആകാശ്, ഇൻഡിഗോ വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. “5.45 ന് പുറപ്പെടേണ്ടതായിരുന്നു വിമാനം. 5.40 ന് റദ്ദാക്കിയതായി പ്രഖ്യാപിച്ചു. വിമാനം റദ്ദാക്കിയതായി അവർ പറഞ്ഞു, തിരികെ പോകൂ. 187 പേരിൽ 150 ൽ അധികം പേർ സ്ത്രീകളും കുട്ടികളുമാണ്.
ബോർഡിങ് പാസുമെടുത്ത് യാത്രക്ക് തയാറായി നിൽക്കുന്നവരെ വിമാനം റദ്ദാക്കിയാൽ നോക്കേണ്ടത് വിമാനക്കമ്പനിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ അവരൊന്നും പറയുന്നില്ല’’ –യാത്രാ സംഘത്തിന് നേതൃത്വം നൽകുന്ന അബ്ദുൾ ലത്തീഫ് പറഞ്ഞു .അതെ സമയം തങ്ങൾ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു. വിമാന ടിക്കറ്റ് തിരികെ തരണമെന്നല്ല, പകരം വിമാനം ഏർപ്പാടാക്കണമെന്നാണ് ആവശ്യമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










