തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. 350 രൂപ വിലവരുന്ന 8 ഇനങ്ങൾ ഈ മാസത്തെ ഫുഡ് കിറ്റിൽ ഉൾപ്പെടുന്നു. ഓണക്കിറ്റിലെ ശര്‍ക്കരയും, പപ്പടത്തിന്റെയും ഗുണനിലവാരം സംബന്ധിച്ച ചർച്ചയെത്തുടർന്ന് ഇത്തവണ സംസ്ഥാനത്തെ കമ്പനികളിൽ നിന്ന് സപ്ലൈകോ ഉൽപ്പന്നങ്ങൾ വാങ്ങുന്നത്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ക്രമം അനുസരിച്ച് തുടങ്ങുന്ന വിതരണം അടുത്ത മാസം 15-ാം തീയതിക്കകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ അടുത്ത നാല് മാസത്തേക്ക് ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടരാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനതലത്തിൽ ഭക്ഷ്യ കിറ്റുകൾ ഓൺലൈനിൽ വിതരണം ചെയ്യുന്നത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
1 കിലോ പഞ്ചസാര, മുക്കാല്‍ കിലോ കടല,ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റര്‍, മുളക് 10 ഗ്രാം, ഉപ്പ് 1 കിലോ, മുക്കാല്‍ കിലോ ചെറുപയര്‍, കാല് കിലോ സാമ്ബാര്‍ പരിപ്പ്. വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉള്‍പ്പടെ 350 രൂപയാണ് ഫുഡ് കിറ്റിന്റെ വില.
ഓണക്കിറ്റിലെ ശര്‍ക്കരയിലും, പപ്പടത്തിലും കൈപൊള്ളിയ സപ്ലൈക്കോ ഇത്തവണ അലേർട്ടിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്ന് ടെണ്ടർ സ്വീകരിച്ചു. ഓണക്കിറ്റിനായി 88 ലക്ഷം കിറ്റുകള്‍ സജ്ജമായെങ്കിലും 83.61 ലക്ഷം പേര് മാത്രമാണ് കിറ്റ് കൈപ്പറ്റിയത്. പരിശോധിച്ച 35 ലോഡ് ശര്‍ക്കരയും ഭക്ഷ്യയോഗ്യമല്ല എന്നായിരുന്നു പരിശോധന ഫലം. മുളക് പൊടിയില്‍ അളവിലും കുറവായിരുന്നു. പപ്പടവും വേണ്ടത്ര ഗുണനിലവാരം പുലര്‍ത്തിയില്ല. 9 കമ്ബനികള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയ സപ്ലൈക്കോ ഇവര്‍ കാരണം കാണിക്കല്‍ നോട്ടീസിന് നല്കിയ മറുപടി പരിശോധിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.