കൊളസ്ട്രോൾ അളവുകൾ വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. വർദ്ധിച്ചുവരുന്ന കൊളസ്‌ട്രോളിന്റെ അളവ് യുവാക്കളിലും പ്രായമായവരിലും ഒരുപോലെ അലട്ടുന്ന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. മരുന്നുകൾക്ക് തീർച്ചയായും ഒരാളുടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. എന്നാൽ പ്രതിരോധം എല്ലായ്പ്പോഴും ചികിത്സയേക്കാൾ നല്ലതാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് പ്രധാനമാണ്. കൊളസ്‌ട്രോൾ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം
ശരീരത്തിൽ ഉയരുന്ന കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. ഉലുവ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഫലപ്രദമാണ്. ഒരു സ്പൂൺ ഉലുവ രാത്രി വെള്ളത്തിൽ കുതിർക്കുക. രാവിലെ വെറുംവയറ്റിൽ ഈ വെള്ളം കുടിക്കുക. ഇത് പതിവായി ചെയ്യുന്നതിലൂടെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കും. വെള്ളത്തിൽ ലയിക്കുന്ന നാരുകൾ ചിയ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ഒരു സ്പൂൺ ചിയ വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ കഴിക്കുക. ഇതും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരി വെള്ളം സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.